Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aryadan

മംഗളൂരുവിൽ കണ്ടത് അദാനിയുടെ ഏജന്‍റിനെയല്ല, ആര്യാടന്‍റെ ബന്ധുവിനെയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മംഗളൂരു സന്ദർശനത്തിനിടെ അദാനി ഗ്രൂപ്പിന്‍റെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. മംഗളൂരുവിൽവച്ച് കണ്ടത് അദാനിയുടെ ഏജന്‍റിനെയല്ല, അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്‍റെ അകന്ന ഒരു ബന്ധുവിനെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മംഗളൂരു വിമാനത്താവളത്തിൽവച്ച് അദ്ദേഹം വന്ന് കണ്ട് സംസാരിക്കുക മാത്രമാണുണ്ടായതെന്നും സതീശൻ വിശദീകരിച്ചു. കോഴിക്കോടും കാസർഗോഡും കുടുംബബന്ധങ്ങളുള്ള വ്യക്തിയാണ് അദ്ദേഹമെന്നും അദ്ദേഹത്തിന്‍റെ മക്കളെ വിവാഹം കഴിപ്പിച്ച് അയച്ചിരിക്കുന്നത് കേരളത്തിലേക്കാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്ത് അദാനിയുടെ ആളുകളെ കണ്ടിട്ട് എന്ത് നേടാനാണെന്നും സതീശൻ ചോദിച്ചു. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിനെയും അദ്ദേഹം പരിഹസിച്ചു. വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടതില്ലെന്നും ഇത്തരം ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും സതീശൻ പറഞ്ഞു.

Latest News

Corehub Up